ന്യൂഡൽഹി: രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ച് ഹരിയാനയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട് ടം നടക്കുമെന്ന് എക്സിറ്റ്പോൾ ഫലം. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോളിലാണ് ഹരിയാനയിൽ കടുത്ത പോരാട്ടം പ്രവചിക്കുന്നത്. ഹരിയാനയിൽ തൂക്കുസഭയാണ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്.
90 അംഗ നിയമസഭയിൽ 32 മുതൽ 44 സീറ്റ് വരെ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് 30 മുതൽ 42 സീറ്റ് വരെ ലഭിക്കും. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 47 സീറ്റിൽ വിജയിച്ചപ്പോൾ കോൺഗ്രസിന് 15 സീറ്റിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്.
അതേസമയം, മറ്റ് പ്രധാന സർവേകളെല്ലാം ഹരിയാനയിൽ ബി.ജെ.പിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിച്ചിരുന്നു. ഇതിൽ നിന്നും തീർത്തും വിരുദ്ധമായ സർവേഫലമാണ് ഇപ്പോൾ പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.