representation image

''അന്ന്​ ഷഹീൻബാഗിലെത്തി പഞ്ചാബികൾ ഭക്ഷണം നൽകി; കർഷസമരകാലത്ത്​ ​മുസ്​ലിംകൾ തിരിച്ചും''

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഹർഷ്​ മന്ദർ പങ്കുവെച്ച ട്വീറ്റ്​ ശ്രദ്ധേയമാകുന്നു. കേന്ദ്രസർക്കാരി​െൻറ കാർഷിക ബില്ലുകൾക്കെതിരായ രാജ്യവ്യാപക ഭാരത്​ ബന്ദ്​ നടന്ന ശനിയാഴ്​ച മാ​ലർകോട്​ലയിലെ മുസ്​ലിം യുവാക്കൾ കർഷകർക്ക്​ ഭക്ഷണം നൽകിയത്​ പ്രകീർത്തിച്ചുകൊണ്ടുള്ള ട്വീറ്റാണ്​ വൈറലായത്​.

ഹർഷ്​ മന്ദർ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ: സി.എ.എ, എൻ.ആർ.സി വിരുദ്ധ സമരകാലത്ത്​ പഞ്ചാബിലെ കർഷകർ ഷഹീൻബാഗിലെത്തി അവരുടെ സഹോദരിമാർക്ക്​ സമൂഹഅടുക്കള തുറന്നിരുന്നു. ഇപ്പോൾ മാലർകോട്​ലയിലെ മുസ്​ലിം യുവാക്കൾ പ്രതിഷേധിക്കുന്ന കർഷകർക്ക്​ ഐക്യദാർഢ്യമായി ഭക്ഷണം നൽകുന്നു. ഇതുപോലുള്ള സ്​നേഹവായ്​പുകൾ നമ്മെ വിളക്കിച്ചേർക്കു​േമ്പാഴാണ്​ ഇന്ത്യ സുരക്ഷിതമാകുന്നത്​''

നേരത്തേ ലോക്​ഡൗൺ മൂലം സുവർണക്ഷേത്രത്തിലെ സമൂഹഅടുക്കളകൾ മുടങ്ങാതിരിക്കാൻ ടൺകണക്കിന്​ ഗോതമ്പുമായി​​ മാലർകോട്​ലയിലെ മുസ്​ലിം കുടുംബങ്ങളെത്തിയിരുന്നു. ഗോതമ്പ്​ കൈമാറുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുവർണക്ഷേത്രത്തിലെ അധികാരികൾ ഗോതമ്പുമായി എത്തി​യവരെ പ്രത്യേക വസ്​ത്രങ്ങൾ നൽകിയാണ്​ ആദരിച്ചത്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.