മുംബൈ സ്​ഫോടനം:​ വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മരിച്ചു

നാഗ്​പുർ: 2003 മുംബൈ ഇരട്ടസ്​ഫോടനക്കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മുഹമ്മദ്​ ഹനീഫ്​ സഇൗദ്​ മരിച്ചു. ക േസിൽ മുഖ്യപ്രതിയായ ഹനീഫിന്​​ നാഗ്​പുർ സെൻട്രൽ ജയിലിൽ വെച്ച്​ ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന ്ന്​ വൈകിട്ട്​ നാഗ്​പൂരിലെ സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു.

ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക റിപ്പോർട്ട്​. സഇൗദി​​​​​െൻറ മൃതദേഹം ബന്ധുക്കളെ സാന്നിധ്യത്തിൽ ഇന്ന്​ പോസ്​​റ്റ്​മോർട്ടം ചെയ്യുമെന്നും ശേഷം മൃതദേഹം കൈമാറുമെന്നും​ ജയിൽ സൂപ്രണ്ട്​ പൂജ ബോസ്​ലെ അറിയിച്ചു.

ഇരട്ട സ്‌ഫോടനക്കേസുകളിൽ മുഖ്യപ്രതിയായ ഹനീഫ്​ സഇൗദി​​​​​​െൻറ വധശിക്ഷ 2012 ലാണ്​ ബോംബെ ഹൈകോടതി ശരിവെച്ചത്​. തുടർന്ന്​ ഇയാളെ യേർവാഡ ജയിലിൽ നിന്നും നാഗ്​ പുർ സെൻട്രൽ ജയിലിലേക്ക്​ മാറ്റുകയായിരുന്നു.

2003 ആഗസ്​റ്റിൽ ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യയിലും സവേരി ബസാറിലും ഉണ്ടായ ബോംബ്‌ സ്​ഫോടനങ്ങളിൽ 54 പേർ മരിക്കുകയും 244 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

കേസിൽ ഹനീഫ്​ സഇൗദി​​​​​​െൻറ ഭാര്യ ഫെഹ്​മിദയും ശിക്ഷ അനുഭവിച്ചു വരികയാണ്​. ഹനീഫ്‌ സഇൗദ്‌, ഭാര്യ ഫെഹ്‌മിദ സഇൗദ്​, അനീസ്‌ അഷ്‌റത്‌ അന്‍സാരി എന്നിവർ ചേർന്നാണ്​ സ്​ഫോടനങ്ങൾ നടത്തിയത്​. ലഷ്‌കറെ ത്വയ്യിബ സ്​ഫോടനങ്ങൾ ആസൂത്രണം ചെയ്​ത്​ ഇവരെ ബോംബ്​​ വെക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നു.

2002 ഡിസംബറില്‍ അന്ധേരിയില്‍ സീപ്‌സീല്‍ ബസില്‍ ബോംബ്‌ വെച്ച കേസിലും 2003 ജൂലൈ 8ന്‌ ഘാട്ട്‌കോപ്പറില്‍ ബസില്‍ ബോംബ്‌ വെച്ച കേസിലും ഇവർ പങ്കാളികളാണെന്ന്​ പോട്ട കോടതി കണ്ടെത്തിയിരുന്നു.

Tags:    
News Summary - Hanif Syed, Sentenced To Death In 2003 Mumbai Blasts, Dies- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.