ഗ്യാൻവാപി മസ്ജിദിന്‍റെ പേര് വെട്ടി ക്ഷേത്രമെന്ന് മാറ്റി ഹിന്ദുത്വസംഘടനകൾ -VIDEO

ലഖ്നോ: ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ല കോടതി അനുമതി നൽകിയതിന് പിന്നാലെ ദിശാബോർഡിൽ നിന്ന് മസ്ജിദിന്‍റെ പേര് മറച്ച് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ദിശാബോർഡിൽ ഗ്യാൻവാപി മസ്ജിദ് എന്നുള്ളത് ഗ്യാൻവാപി ക്ഷേത്രം എന്നാക്കി മാറ്റി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


Full View


കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാൻവാപി മസ്ജിദ് എന്നിങ്ങനെയായിരുന്നു സൂചനാ ബോർഡിൽ രേഖപ്പെടുത്തിയിരുന്നത്. ഇതിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മസ്ജിദ് എന്നുള്ള ഭാഗത്ത് ക്ഷേത്രം എന്നുള്ള സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു. 

ബു​ധ​നാ​ഴ്ചയാണ് വാ​രാ​ണ​സി​യി​ലെ ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ നി​ല​വ​റ ഹി​ന്ദു​ക്ക​ൾ​ക്ക് പൂ​ജ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് വാ​രാ​ണ​സി ജില്ല കോ​ട​തി ഉ​ത്ത​ര​വി​ട്ടത്. 1993ൽ ​അ​ട​ച്ചു​പൂ​ട്ടി മു​ദ്ര​വെ​ച്ച തെ​ക്കു​ഭാ​ഗ​ത്തെ നി​ല​വ​റ ഒ​രാ​ഴ്ച​ക്ക​കം തു​റ​ന്നു​കൊ​ടു​ത്ത് പൂ​ജ​ക്ക് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ കോ​ട​തി വി​ധിക്കുകയായിരുന്നു.

മ​സ്​​ജി​ദി​ലെ അം​ഗ​ശു​ദ്ധി​ക്കാ​യു​ള്ള വു​ദു​ഖാ​ന​യി​ലെ ജ​ല​ധാ​ര ശി​വ​ലിം​ഗ​മാ​ണെ​ന്ന് ഹി​ന്ദു​ത്വ​വാ​ദി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ട​തോ​ടെ അ​ട​ച്ചു​പൂ​ട്ടി മു​ദ്ര​വെ​ച്ച് സു​പ്രീം​കോ​ട​തി കേ​ന്ദ്ര സേ​ന​യെ ഏ​ൽ​പി​ച്ച​ശേ​ഷ​മാ​ണ് പ​ള്ളി​ക്ക​ടി​യി​ലെ മു​ദ്ര​വെ​ച്ച നി​ല​വ​റ പൂ​ജ ന​ട​ത്താ​ൻ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. ഉത്തരവിന് പിന്നാലെ ഇന്ന് മസ്ജിദിൽ പൂജ നടത്തി.

വാ​രാ​ണ​സി കോ​ട​തി​യു​ടെ ഏ​ക​പ​ക്ഷീ​യ ഉ​ത്ത​ര​വി​നെ​തി​രെ മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. 

Tags:    
News Summary - Gyanwapi masjid name changed to Gyanwapi temple on sign board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.