ഭാര്യയുടെ സാരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് അയൽവാസിയെ വെടിവെച്ചു കൊന്നു

ന്യൂഡൽഹി: ഭാര്യയുടെ സാരി മോഷ്ടിച്ചുവെന്നാരോപിച്ച് അയൽവാസിയെ വെടിവെച്ച് കൊന്നു. ഗുരുഗ്രാമിലെ നാത്പൂർ ഗ്രാമത്തിലാണ് സംഭവം. പ്രതി 50 വയസുകാരനായ സെക്യൂരിറ്റ് ഗാർഡ് അജയ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് അയൽവാസിയായ പിന്റു കുമാർ തന്റെ സാരി മോഷ്ടിച്ചുവെന്ന് ഭാര്യ അജയ് സിങ്ങിനോട് പരാതി ഉന്നയിച്ചത്. തുടർന്ന് പിന്റു ജോലി കഴിഞ്ഞ തിരിച്ചെത്തിയപ്പോൾ അജയ് ​ഇതേക്കുറിച്ച് ചോദിച്ചു. എന്നാൽ, സാരി മോഷ്ടിച്ചുവെന്ന ആരോപണം പിന്റു നിഷേധിച്ചു.

പിന്നീട് തന്റെ വീട്ടിൽ നിന്നും തോക്കെടുത്ത് വന്ന് അജയ് പിന്റുവിനെ വെടിവെക്കുകയായിരുന്നുവെന്നാണ് സാക്ഷിമൊഴി. പിന്റുവിനെ വെടിവെക്കുന്നതിൽ നിന്നും അജയ് സിങ്ങിനെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ പിന്റുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും സംഭവത്തിന് സാക്ഷിയായ അശോക് പറഞ്ഞു.

Tags:    
News Summary - Gurugram man shoots neighbour dead for stealing wife's saree, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.