ഗുർമീതി​െനതി​െര വിധി പുറപ്പെടുവിച്ച ജഡ്​ജിക്ക്​​ സുരക്ഷ ഉറപ്പു വരുത്തണമെന്ന്​ കേന്ദ്രം

ന്യൂഡൽഹി: ബലാത്​സംഗക്കേസിൽ ആൾദൈവം ഗുർമീത്​ റാം റഹീം സിങ്​ കുറ്റകാരനാണെന്ന്​ വിധിച്ച സി.ബി.​െഎ കോടതി ജഡ്​ജിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന്​ ഹരിയാന സർക്കാറി​േനാട്​ കേ​ന്ദ്രം ആവശ്യപ്പെട്ടു. കുറ്റക്കാരനാണന്ന്​ വിധി വന്നതിനെ തുടർന്ന്​ ദേര സച്ചാ സൗധ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും അഴിച്ചു വിട്ട അക്രമസംഭവങ്ങളു​െട പശ്​ചാത്തലത്തിലാണ്​ കേന്ദ്ര ഉത്തരവ്​​. 

ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജഡ്​ജ്​ ജഗ്​ദീപ്​ സിങ്ങിന്​ ഏറ്റവും ശക്​തമായ സുരക്ഷത​െന്ന ഉറപ്പുവരുത്തണമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹരിയാന സർക്കാറിനോട്​ ആവശ്യപ്പെട്ടു. 

ജഡ്​ജിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ്​, സി.​െഎ.എസ്​.എഫ്​ പോലുള്ള കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമോ എന്ന കാര്യം രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക. 
 

Tags:    
News Summary - Gurmeet Case: Judge May get Central security - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.