അമിതമായി മദ്യപിച്ചെത്തി; ഗുജറാത്ത്​ ഉപമുഖ്യന്ത്രിയുടെ മകനെ വിമാനത്തിൽ കയറ്റിയില്ല

അഹമ്മദാബാദ്​: അമിതമായി മദ്യപിച്ചെത്തിയ മന്ത്രിപുത്രനെ ഖത്തർ എയർവേസ് വിമാനത്തിൽ കയറ്റിയില്ല. ഗുജറാത്ത്​ ഉപമുഖ്യമന്ത്രി നിതിൻ പ​േട്ടലി​​​െൻറ മകൻ ജെയ്​മിൻ പ​േട്ടലിനെയും കുടുംബത്തെയുമാണ്​ ഗ്രീസിലേക്കുള്ള ഖത്തർ എയർവേസ്​ വിമാനത്തിൽ യാത്രചെയ്യുന്നതിൽ നിന്ന്​ വിലക്കിയത്​.

ചൊവ്വാഴ്​ച പുലർച്ചെ അഹമ്മദാബാദ്​ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന വിമാനത്തിലാണ്​ ജെയ്​മിൻ ടിക്കറ്റ്​ എടുത്തിരുന്നത്​. എന്നാൽ മദ്യ ലഹരിയിൽ ശരിയായി നടക്കാൻ പോലും കഴിയാത്ത വിധമെത്തിയ ജെയ്മിൻ പ​േട്ടലിനെയും ഭാര്യ ​ഝലകിനെയും മകൾ വൈശാലിയെയും വിമാനത്തിൽ കയറ്റാതെ അധികൃതർ തടയുകയായിരുന്നു. യാത്ര വിലക്കിയ അധികൃതർക്കു നേരെ ജെയ്​മിൻ തട്ടികയറിയതായും പരാതിയുണ്ട്​.

മദ്യലഹരിയിലായിരുന്ന ജെയ്മിൻ വിമാനത്താവളത്തിനുള്ളിൽ  വീൽ ചെയറിലിരുന്നാണ്​ ഇമിഗ്രേഷനും മറ്റു പരിശോധനക്കുമായി എത്തിയതെന്ന്​ അധികൃതർ വ്യക്തമാക്കി.

അതേസമയം, ത​​​െൻറ കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്​ നടന്നതെന്ന്​ ഉപമുഖ്യമന്ത്രി നിതിൻ പ​േട്ടൽ പ്രതികരിച്ചു. ഗ്രീസിൽ അവധിക്കാലം ചെലവഴിക്കാനാണ്​ മകനും കുടുംബവും യാത്രതിരിച്ചത്​. മകന്​ സുഖമില്ലായിരുന്നു. അതിനാൽ ഭാര്യ വീട്ടിലേക്ക്​ തിരികെ വിളിച്ചതിനാലാണ്​ യാത്ര ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Gujarat Deputy Chief Minister's 'Heavily Drunk' Son Taken Off Flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.