വഡോദര: പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയുടെ പരിപാടി വഡോദരയിലെ എം.എസ് സർവകലാശാല റദ്ദാക്കി. പരിപാടിയിൽ ദേശവിരുദ്ധതയുണ്ടെന്ന് ആരോപിച്ച് കോളജിലെ പൂർവ വിദ്യാർഥി നൽകിയ പരാതിയെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. നഗരത്തിലെ ഒരു സംഘടനയാണ് ഓഗസ്റ്റ് 11ന് പരിപാടി നടത്താൻ സർവകലാശാലാ ഓഡിറ്റോറിയം ബുക്ക് ചെയ്തത്.
ദേശീയഗാനത്തെ പരിഹസിച്ചയാളാണ് കുനാല്‍ കമ്രയെന്നും ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോളജ് ഉപയോഗിക്കരുതെന്നു ചൂണ്ടിക്കാട്ടിയാണ് പൂർവ വിദ്യാർഥിയായ ഹേമങ് ജോഷി വി.സിക്ക് കത്തയച്ചത്. ദേശീയ ഗാനത്തിന്‍റെ മിമിക്രി പോലുള്ളവ കുനാലിന്‍റെ ഷോയുടെ ഭാഗമാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബറോഡയിലെ വിദ്യാർഥികളേയും യുവാക്കളേയും ‘വഴി തെറ്റി’ക്കാനുള്ള പ്രത്യയശാസ്ത്ര ഗുഢാലോചനയാണ് കുനാല്‍ നടത്തുന്നതെന്നും ഇയാൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.