ഹേഗ്: കുൽഭൂഷൺ ജാദവിെൻറ വധശിക്ഷ ഉടൻ നിർത്തിവെക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്രകോടതിയിൽ ഇന്ത്യ ആവശ്യെപ്പട്ടു. കേസ് പരിഗണിക്കുംമുമ്പുതന്നെ ജാദവിെൻറ മരണശിക്ഷ പാകിസ്താൻ നടപ്പാക്കിയിരിക്കാമെന്ന ആശങ്കയും ഇന്ത്യ ഉന്നയിച്ചു. വധശിക്ഷക്കെതിരെ ഇന്ത്യയുടെ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് 11 അംഗ ബെഞ്ചിനുമുന്നിൽ ആദ്യം വാദം തുടങ്ങിയത്. ഇന്ത്യക്കും പാകിസ്താനും 90 മിനിറ്റ് വീതമാണ് വാദങ്ങൾ ഉന്നയിക്കാൻ നൽകിയത്.
കുൽഭൂഷണെക്കുറിച്ച വിവരങ്ങളറിയാൻ സ്ഥാനപതിമുഖേന ഇന്ത്യ നിരന്തരം ബന്ധപ്പെട്ടിരുെന്നങ്കിലും പാകിസ്താൻ പ്രതികരിച്ചിരുന്നില്ല. കുൽഭൂഷണെതിരായ തെളിവുകേളാ കുറ്റപത്രമോ ഇന്ത്യ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. വിധി അന്താരാഷ്ട്രകീഴ്വഴക്കങ്ങൾെക്കതിരാണെന്നും സാൽവെ കോടതിയിൽ വ്യക്തമാക്കി. വിയന്ന കൺവെൻഷെൻറ പരസ്യലംഘനമാണിത്. കുൽഭൂഷണ് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അറസ്റ്റ്പോലും മാധ്യമങ്ങളിലൂടെയാണ് ഇന്ത്യൻസർക്കാർ അറിഞ്ഞത്. കസ്റ്റഡിയിലുള്ളയാളെ കാണാൻ ബന്ധപ്പെട്ട രാജ്യത്തിെൻറ നയതന്ത്രഉദ്യോഗസ്ഥരെ അനുവദിക്കണം. എന്നാൽ, 16 തവണ ഇൗ ആവശ്യവുമായി പാകിസ്താനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യൻനേവി മുൻ ഉേദ്യാഗസ്ഥനാണ് 46കാരനായ ജാദവ്. ചാരപ്രവർത്തനം ആരോപിച്ച് കഴിഞ്ഞവർഷം മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട ജാദവിെന പാക് സൈനികകോടതിയാണ് കഴിഞ്ഞമാസം വധശിക്ഷക്ക് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.