ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പണഞെരുക്കത്തിന്‍െറ പശ്ചാത്തലത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കര്‍ഷകര്‍ക്ക് വായ്പപ്പലിശ ഇളവുചെയ്ത പ്രഖ്യാപനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സഹകരണ ബാങ്കുകളുടെ ഹ്രസ്വകാല വിള വായ്പക്ക് പലിശ എഴുതിത്തള്ളുന്നതിന് 660.50 കോടി രൂപയാണ് അധികച്ചെലവ്. സഹകരണ ബാങ്കുകള്‍ക്കുള്ള പുനര്‍സഹായ ചെലവായി 400 കോടി രൂപ നബാര്‍ഡിന് അനുവദിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലത്ത് സഹകരണ ബാങ്കുകള്‍ നല്‍കിയ വിള വായ്പക്കാണ് പലിശയിളവിന് അര്‍ഹത. നവംബര്‍, ഡിസംബറിലേക്ക് പലിശ അടച്ചുകഴിഞ്ഞ കര്‍ഷകര്‍ക്ക് ആ തുക തിരിച്ചു കിട്ടും. പ്രധാനമായും ഖാരിഫ് കര്‍ഷകര്‍ക്കാണ് ഇതിന്‍െറ പ്രയോജനം ലഭിക്കുക. മൂന്നു ലക്ഷം രൂപ വരെയുള്ള വായ്പകളാണ് ഇതിന്‍െറ പരിധിയില്‍ വരുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ഒമ്പതു ലക്ഷം കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കാനാണ് ലക്ഷ്യമിട്ടത്. സെപ്റ്റംബര്‍ വരെയുള്ള കാലത്ത് ഏഴര ലക്ഷം കോടി വായ്പ നല്‍കിയെന്നാണ് ഒൗദ്യോഗിക കണക്ക്. ഹരിതഗൃഹ വാതക നിര്‍ഗമനം നിയന്ത്രിക്കുന്നതിനുള്ള ക്യോട്ടോ പ്രോട്ടോക്കോളിന്‍െറ രണ്ടാം പ്രതിബദ്ധതാ കാലാവധി അംഗീകരിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ആദ്യകാലാവധി 2005 മുതല്‍ 2012 വരെയായിരുന്നു. 2012ല്‍ രണ്ടാം കാലാവധിക്ക് ധാരണയായി. 2013 മുതല്‍ 2020 വരെയുള്ള ഈ കാലാവധി ഇതുവരെ 65 രാജ്യങ്ങള്‍ മാത്രമാണ് അംഗീകരിച്ചത്.
ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായതിനെ തുടര്‍ന്ന് പാരിസ് ഉടമ്പടിപ്രകാരമുള്ള നടപടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. കാലാവസ്ഥാ മാറ്റ വിഷയം യു.എസ് ഭരണകൂടം അപ്രധാന വിഷയങ്ങളുടെ പട്ടികയിലേക്ക് തള്ളിക്കഴിഞ്ഞിട്ടുണ്ട്. മലിനീകരണ നിയന്ത്രണ നടപടികളെ ഇത് പിന്നാക്കം വലിക്കുമെന്ന ആശങ്കയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.