കോവിഡ്​ വാക്​സിൻ സൗജന്യമാക്കണം, സർക്കാറുകൾ ഉണർന്നുപ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു -സോണിയ ഗാന്ധി

ന്യൂഡൽഹി: കോവിഡിനെതിരെ പോരാടാൻ രാജ്യവാപകമായ നയം രൂപപ്പെടുത്തണമെന്നും ഇതിനായി എല്ലാ രാഷ്​ട്രീയ പാർട്ടികളുമായും കേന്ദ്രം ചർച്ച നടത്തണമെന്നും കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്ര^സംസ്​ഥാന സർക്കാറുകൾ ഉറക്കമുണർന്ന്​ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും അവർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

തൊഴിലാളികളുടെ കുടിയേറ്റം അവസാനിപ്പിക്കണം. പ്രതിസന്ധി അവസാനിക്കുന്നതുവരെ അവരുടെ അക്കൗണ്ടുകളിൽ കുറഞ്ഞത്, 6,000 രൂപ നൽകണമെന്നും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ആദ്യമായി നാല്​ ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്​തതിന്​ പിന്നാലെയാണ് അവരുടെ​ സന്ദേശം കോൺഗ്രസി​െൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്​റ്റ്​​ ചെയ്​തത്​. കൂടാതെ മൂന്നാംഘട്ട വാക്സിനേഷൻ പ്രവർത്തനവും ശനിയാഴ്​ച ആരംഭിച്ചിട്ടുണ്ട്​.

രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിൻ നൽകണമെന്ന് സോണിയ ആവശ്യപ്പെട്ടു. 'രാജ്യത്തുടനീളം പരിശോധന വർധിപ്പിക്കുകയും മെഡിക്കൽ ഓക്സിജനും മറ്റ് ഉപകരണങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ക്രമീകരിക്കുകയും വേണം. ആളുകളെ രക്ഷിക്കാൻ എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിനേഷൻ നൽകണം.

വാക്സിൻ ലഭ്യത ഉറപ്പുവരുത്താൻ നിർബന്ധിത വാക്സിൻ ലൈസൻസ് നൽകണം. ജീവൻ രക്ഷിക്കാനുള്ള മരുന്നുകളുടെ കരിഞ്ചന്ത നിർത്തലാക്കണം.

പകർച്ചവ്യാധി കാരണം ലക്ഷക്കണക്കിന് ആളുകളാണ്​ മരിച്ചത്​. ഇൗ പരീക്ഷണ കാലത്ത്​ നമ്മൾ പരസ്​പരം സഹായിക്കാൻ തയാറാകണം. മിക്ക സംസ്ഥാനങ്ങളിലും മെഡിക്കൽ ഓക്സിജൻ, ആശുപത്രി കിടക്കകൾ, മരുന്നുകൾ എന്നിവയുടെ അഭാവമുണ്ട്​.  കേന്ദ്ര - സംസ്​ഥാന സർക്കാറുകൾ ഉണർന്ന്​ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം കോവിഡിനെതിരെ പോരാടാൻ രാജ്യവ്യാപകമായി ഒരു നയം തയാറാക്കണം. നമ്മുടെ രാജ്യം പലവിധ പ്രതിസന്ധികളെ മറികടന്നതാണ്​. ഇതും മറികടക്കാനാകും. കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്ര സർക്കാറിന്​ കോൺഗ്രസി​െൻറ എല്ലാവിധ പിന്തുണയുമുണ്ടാകും' ^സോണിയ ഗാന്ധി പറഞ്ഞു.

Tags:    
News Summary - Govt should make vaccine free, it's time for governments to wake up - Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.