ക്വാലാലംപൂരിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

ന്യൂഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ക്വാലാലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക് കാരെ ഉടൻ നാട്ടിലെത്തിക്കും.

എയർ ഏഷ്യ വിമാനത്തിൽ ഇവരെ ഡൽഹിയിലും വിശാഖപട്ടണത്തിലും എത്തിക്കാനാണ് ശ്രമം. വിമാനത്തിന് ഇന്ത്യയിൽ ലാൻഡ് ചെയ്യാൻ അമുമതി ലഭിച്ചു. എംബസി അധികൃതരും എയർ ഏഷ്യ അധികൃതരും ഇക്കാര്യം അവരെ നേരിട്ട് അറിയിച്ചു.

20 മണിക്കൂറിലധികമായി വിമാനത്താവളത്തിൽ കുടുങ്ങിയ സംഘത്തെയാണ് തിരിച്ചെത്തിക്കുന്നത്. ന്യൂസിലാൻഡ്, ഫിലിപ്പൈൻസ്, കംബോഡിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ എഴുപത് മലയാളികള്‍ ഉള്‍പ്പെടെ നാനൂറിലേറെ വരുന്ന ഇന്ത്യന്‍ സംഘമാണ് ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.


Tags:    
News Summary - Govt approves flights to bring back Indians stranded at Kuala Lumpur airport due to COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.