കോവിഡ്​: 35 ലക്ഷം ​തൊഴിലാളികൾക്ക്​​​ 1000 വീതം ധനസഹായം -യോഗി ആദിത്യനാഥ്​

ലഖ്​നോ: കോവിഡ്​19​ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 35 ലക്ഷം കൂലി തൊഴിലാളികൾക്ക്​ അടിയന്തര ധനസഹായവുമായി ഉത ്തർപ്രദേശ്​ സർക്കാർ. കൂലിത്തൊഴിലാളികളും ​റിക്ഷാവാലകളും ഉൾപ്പെടുന്ന 35 ലക്ഷം പേർക്ക്​ 1000 രൂപ വീതം നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അറിയിച്ചു. തൊഴിൽ വകുപ്പിൽ രജിസ്​റ്റർ ചെയ്​ത 20,3700 ലക്ഷം ദിവസക്കൂലികാർക്കും റിക്ഷാവാലകൾക്കും കിയോസ്​ക്​, ചെറുകിട സംരംഭങ്ങൾ എന്നിവ നടത്തുന്ന 15 ലക്ഷം പേർക്കുമാണ് അടിയന്തര സഹായമായി 1000 രൂപ നൽകുക.

തൊഴിൽ വകുപ്പുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പാക്കുക. കുടുംബത്തിലെ ദിവസവേതനക്കാ​രെ ആശ്രയിച്ചു കഴിയുന്നവർക്കും ധനസഹായം ലഭ്യമാക്കും.

പെൻഷൻ അർഹതയുള്ളവർക്ക്​ ഇൗ മാസം മുൻകൂറായി പെൻഷൻ തുക നൽകും. മാസം മുഴുവൻ റേഷൻ വിതരണം ഉണ്ടാകുമെന്നും യോഗി അറിയിച്ചു.

വൈറസ്​ ബാധ തടയുന്നതിന്​ സംസ്ഥാനം കർശന നടപടികളാണ്​ സ്വീകരിച്ചിട്ടുള്ളതെന്ന്​ യോഗി ആദിത്യനാഥ്​ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ​െഎസൊലേഷൻ വാർഡുകൾ സജീകരിച്ചിട്ടുണ്ട്​. പ്രധാനമന്ത്രിയുടെ ഉത്തരവനുസരിച്ച്​ ഞായറാഴ്​ച ജനത കർഫ്യൂ ആചരിക്കും. ജനങ്ങൾ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കണം.

യു.പിയിൽ ആവശ്യത്തിന്​ മരുന്നും ഭക്ഷ്യ വസ്​തുക്കളുമുണ്ട്​. ഭക്ഷ്യ വസ്​തുക്കൾ പൂഴ്​ത്തിവെക്കുകയോ ആവശ്യത്തിലധികം വാങ്ങി സൂക്ഷിക്കുകയോ ചെയ്യരുത്​. ഭക്ഷണമോ മരുന്നോ കുറയാൻ സർക്കാർ ഇടവരുത്തില്ലെന്നും യോഗി ആദിത്യനാഥ്​ വിശദീകരിച്ചു.

ഉത്തർപ്രദേശിൽ ഇതുവരെ 23 പേർക്കാണ്​ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്​.

Tags:    
News Summary - UP Govt Announces Rs 1,000 Aid for More Than 35 lakh Daily Wagers to Make up for Coronavirus Hit - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.