ന്യൂഡല്‍ഹി: ജീവന്‍രക്ഷ ഉപാധിയായ കൊറോണറി സ്റ്റെന്‍റുകള്‍ക്ക് വില കുറച്ചതിനെ തുടര്‍ന്ന് കൃത്രിമക്ഷാമം സൃഷ്ടിക്കാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ താക്കീതുമായി സര്‍ക്കാര്‍. ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. 85 ശതമാനത്തോളം വില കുറച്ചതിനെ തുടര്‍ന്ന് ചില ആശുപത്രികളില്‍ സ്റ്റെന്‍റുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കുറഞ്ഞ വിലയില്‍ വിപണിയില്‍ സ്റ്റെന്‍റുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ), ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഇന്ത്യ (ഡി.സി.ജി.ഐ), കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഹൃദ്രോഗികള്‍ക്ക് ആവശ്യാനുസരണം കൊറോണറി സ്റ്റെന്‍റുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ഫാര്‍മ സെക്രട്ടറി ജയ് പ്രിയെ പ്രകാശ് പറഞ്ഞു. കൃത്രിമ ക്ഷാമം തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനും ഡി.സി.ജി.ഐക്കും എന്‍.പി.പി.എക്കും പ്രത്യേകം കത്തയച്ചു. ഈ മാസം 13നാണ് സ്റ്റെന്‍റുകളുടെ വില കുറച്ച് ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.