സ്‌കൂളുകളിലും കോളജുകളിലും പേരിനൊപ്പം ഇനീഷ്യലും തമിഴിൽ നിർബന്ധമാക്കി

ചെന്നൈ: സ്‌കൂളുകളിലും കോളജുകളിലും സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ പേരി​െൻറ ഇനീഷ്യൽ തമിഴിൽ എഴുതുന്നത് നിർബന്ധമാക്കി തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. പൊതുജനങ്ങൾ സർക്കാർ രേഖകൾക്കായി അപേക്ഷകൾ സമർപ്പിക്കുമ്പോഴും ഈ ഉത്തരവ് ബാധകമായിരിക്കും.

തമിഴ്​ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി സർക്കാർ ഉത്തരവ് എല്ലാ സർക്കാർ ഒാഫിസുകളിലും വിദ്യാലയങ്ങളിലും പ്രദർശിപ്പിക്കണമെന്ന് തമിഴ് വികസന വകുപ്പ് സെക്രട്ടറി മഹേഷ് കാസിരാജൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മാതാപിതാക്കളുടെ തമിഴിൽ എഴുതിയ പേരി​െൻറ ആദ്യ അക്ഷരമായിരിക്കണം അപേക്ഷക​െൻറ ഇനീഷ്യൽ. തമിഴ്​ ഭാഷ പഠിച്ചവർക്ക്​ മാത്രമെ സംസ്​ഥാന സർക്കാർ ജോലിക്കും അപേക്ഷ നൽകാനാവുകയുള്ളു.

സംസ്​ഥാന സർക്കാർ ജീവനക്കാരുടെ പേരും ഇനീഷ്യലും ഒപ്പും തമിഴിലായിരിക്കണമെന്ന്​ നേരത്തെ നിർബന്ധമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.