സ്​ത്രീസംരക്ഷണത്തിന്​ സർക്കാർ ആക്ഷൻ പ്ലാൻ തയാറാക്കണം - സന്ധ്യ റാണി

ഹൈദരാബാദ്​: സ്​ത്രീ സംരക്ഷണത്തിന്​ സർക്കാർ മുൻകരുതലെടുക്കണമെന്നും കൃത്യമായ ആക്ഷൻ പ്ലാ​ൻ തയാറാക്കണമെന്നും വനിതാ സാമുഹ്യ പ്രവർത്തക സന്ധ്യ റാണി. ​

‘‘ഒരു​ ദേശീയ കമീഷൻെറ അന്വേഷണം ആവശ്യമായ ഗുരുതരമായ സംഭവമാണ്​ ഹൈദരാബാദ്​ ഏറ്റുമുട്ടൽ കൊല. അതിന്​ രാജ്യവ്യാപകമായ ശ്രദ്ധ കൈവന്നു. സംഭവത്തിൽ ജനങ്ങൾക്കിടയിൽ അമർഷം ഉയർന്നു വന്നിട്ടുണ്ട്​​. നിയമ നടപടികൾക്ക്​ വിധേയമല്ലാതെ സർക്കാർ അധികൃതർ നടത്തിയ കൊലപാതകമായിരുന്നു അത്​. ഈ രീതിയിൽ സ്​ത്രീകൾക്ക്​ സംരക്ഷണമൊരുക്കാൻ സാധ്യമല്ല.’’ -സന്ധ്യ റാണി പറഞ്ഞു.

ൈഹദരാബാദിൽ വനിത മൃഗഡോക്​ടറെ ബലാത്സംഗം ചെയ്​ത ശേഷം തീ കൊളുത്തി കൊന്ന പ്രതികളെ ഏറ്റുമുട്ടലിൽ ​െവടിവെച്ചു കൊലപ്പെടുത്തിയ തെലങ്കാന പൊലീസ്​ നടപടിക്കെതിരെ ഹൈകോടതിയിൽ ഹരജി നൽകിയ സാമൂഹ്യ പ്രവർത്തകയാണ്​ സന്ധ്യ റാണി. സന്ധ്യയെ കൂടാതെ മറ്റ് 14 വനിത സാമൂഹ്യ പ്രവർത്തകരും ഏറ്റുമുട്ടൽ കൊലക്കെതിരെ ഹരജി നൽകിയിരുന്നു.

Tags:    
News Summary - government should take measures prepare action plan to protect women activist sandhya rani -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.