ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പ്രതിരോധത്തിനായി ബോളിവുഡ് താരങ് ങളെ രംഗത്തിറക്കാൻ കേന്ദ്രസർക്കാർ. നിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിലേക്ക് ബോളിവുഡ് താരങ്ങളെ കേന്ദ്രസർക്കാർ ക്ഷണിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ പരിപാടിയിൽ ഏതെല്ലാം താരങ്ങൾ പങ്കെടുക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി നദ്ദയും ചേർന്ന് ബോളിവുഡ് താരങ്ങളെ ക്ഷണിച്ചിട്ടുണ്ട്. മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. ഏതാനം ബോളിവുഡ് താരങ്ങൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കേന്ദ്രസർക്കാറിെൻറ പുതിയ നീക്കം.
പൗരത്വ ഭേദഗതി നിയമത്തിനെതിെര രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് കേന്ദ്രസർക്കാർ കടുത്ത സമ്മർദ്ദത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.