ഇ.പി.എഫ് പലിശ നിരക്കിന് സർക്കാർ അംഗീകാരം

ന്യൂഡൽഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപങ്ങളുടെ പലിശ 8.1 ശതമാനമായി കുറച്ചത് സർക്കാർ അംഗീകരിച്ചു. സർക്കാർ അംഗീകാരത്തിന് പിന്നാലെ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള നിശ്ചിത പലിശ നിരക്ക് ഇ.പി.എഫ് അക്കൗണ്ടുകളിലേക്ക് അയച്ച് തുടങ്ങും. 8.1 ശതമാനം പലിശ നിരക്ക് 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. അന്ന് എട്ടു ശതമാനമായിരുന്നു.

ഈവർഷം മാർച്ചിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) 2021-22ലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ 2020-21ലെ 8.5 ശതമാനത്തിൽ നിന്ന് 8.1 ശതമാനമായി കുറക്കാൻ തീരുമാനിച്ചത്.

കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചതായി ലേബർ ആൻഡ് എംപ്ലോയ്മെന്റ് മന്ത്രാലയത്തിൽനിന്ന് അറിയിപ്പ് ലഭിച്ചതായി വെള്ളിയാഴ്ച ഇ.പി.എഫ്.ഒ ഓഫിസ് ഉത്തരവിറക്കി. തൊഴിൽ മന്ത്രാലയം അനുമതിക്കായി ധനമന്ത്രാലയത്തിന് നിർദേശം അയച്ചിരുന്നു. 

Tags:    
News Summary - Government approves EPF interest rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.