ഗോ എയർ അന്താരാഷ്​ട്ര സർവീസുകൾ നിർത്തി

ന്യൂഡൽഹി: ബജറ്റ്​ എയർലൈനായ ഗോ എയർ അന്താരാഷ്​ട്ര സർവീസുകൾ നിർത്തി. മാർച്ച്​ 17 മുതൽ ഏപ്രിൽ 15 വരെയാണ്​ സർവീസുകൾ ന ിർത്തിവെച്ചിരിക്കുന്നത്​​. കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ യാത്രക്കാർ കുറഞ്ഞതിനാലാണ്​ സർവീസുകൾ നിർത്തുന്നതെന്ന്​ ഗോ എയർ അറിയിച്ചു.

വ്യോമയാന മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ജീവനക്കാരിൽ ഒരു വിഭാഗത്തെ താൽക്കാലികമായി മാറ്റി നിർത്താനും ഗോ എയറിന്​ പദ്ധതിയുണ്ട്​. ഇതി​​െൻറ ഭാഗമായി സർവീസുകളെ ബാധിക്കാത്ത രീതിയിൽ ശമ്പളമില്ലാത്ത ലീവ്​ ജീവനക്കാർക്ക്​ അനുവദിക്കുമെന്നാണ്​ ഗോ എയർ വ്യക്​തമാക്കുന്നത്​. അഫ്​ഗാനിസ്​താൻ, ഫിലിപ്പീൻസ്​, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക്​ ഇന്ത്യ പുതുതായി യാത്രവിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​.

കോവിഡ്​ 19 ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെയാണ്​ വിമാനങ്ങളിൽ യാത്രക്കാർ കുറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഗോ എയർ നിയന്ത്രണവുമായി രംഗത്തെത്തുന്നത്​.

Tags:    
News Summary - GO Air international service-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.