മകളെ പിതാവ് വെടിവെച്ച് കൊന്ന് ബാഗിലാക്കി റോഡിൽ തള്ളി; കാരണം ഞെട്ടിപ്പിക്കുന്നത്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര എക്സ്പ്രസ് വേയിൽ ട്രോളി ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെടിവെച്ച് കൊന്നശേഷം യുവതിയുടെ പിതാവ് മൃതദേഹം പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ് ബാഗിലാക്കിയെന്നാണ് പൊലീസ് പറയുന്നത്. ആയുഷി യാദവ് എന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. ഡൽഹിയിലെ ബദർപൂർ സ്വദേശിനിയാണ്.

പൊലീസ് പറയുന്നതനുസരിച്ച്, കുറച്ച് ദിവസം മുമ്പ് കൊല്ലപ്പെട്ട ആയുഷി തന്റെ പിതാവ് നിതേഷ് യാദവിനോട് പറയാതെ എവിടെയോ പോയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം യുവതിയോട് ദേഷ്യപ്പെട്ട പിതാവ് വെടിയുതിർക്കുകയായിരുന്നു.

തുടർന്ന് മൃതശരീരം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ട്രോളി ബാഗിലാക്കി യമുന എക്‌സ്പ്രസ് വേയിൽ ഉപേക്ഷിച്ചു.വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

'യുവതിയെ തിരിച്ചറിയാൻ പൊലീസിന് ആദ്യം കഴിഞ്ഞിരുന്നില്ല. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ സമീപ ജില്ലകളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചിട്ടുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്'- സർക്കിൾ ഓഫീസർ (സി.ഒ) അലോക് സിങ് പറഞ്ഞു.

Tags:    
News Summary - Girl found in bag in Mathura was killed by father for ‘leaving home unannounced’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.