ഉത്തരാഖണ്ഡിലെ ക്വാറൻറീൻ കേന്ദ്രത്തിൽ പെൺകുട്ടി പാമ്പുകടിയേറ്റ്​ മരിച്ചു; മൂന്ന്​ പേർക്കെതിരെ കേസ്​

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ക്വാറൻറീൻ കേന്ദ്രത്തിൽ പെൺകുട്ടി പാമ്പ്​ കടിയേറ്റ്​ മരിച്ചു. കുടുംബത്തോടൊപ്പം നൈനിറ്റാൾ ജില്ലയിലെ താലി സേതി എരിയയിലെ ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്നതിനിടെയാണ്​ പാമ്പുകടിയേറ്റത്​. ഉടൻ തന്നെ ബെറ്റാൽഗാട്ടിലെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സ്​കൂളിലെ ഒഴിഞ്ഞ കിടന്ന ഒരു ക്ലാസ്​മുറിയാണ്​ ഉത്തരാഖണ്ഡിൽ ​ക്വാറൻറീൻ കേന്ദ്രമാക്കി മാറ്റിയത്​. ഇവിടെ പ്രാഥമിക സൗകര്യങ്ങളൊന്നും ഒരുക്കിയില്ലെന്നും റിപ്പോർട്ടുകളുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ റവന്യു സബ്​-ഇൻസ്​പെക്​ടർ രാജ്​പാൽ സിങ്​, വി.ഡി.ഒ ഉമേഷ്​ ജോഷി, അസിസ്​റ്റൻറ്​ ടീച്ചർ കരൺ സിങ്​ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്​.

ക്വാറൻറീൻ കേന്ദ്രത്തിൽ പാമ്പുകൾ വരാനുള്ള സാധ്യതയുണ്ടെന്ന്​ കുട്ടിയുടെ കുടുംബം പരാതിപ്പെ​ട്ടെങ്കിലും അധികൃതർ ഇത്​ അവഗണിക്കുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​. 

Tags:    
News Summary - Girl dies of snakebite at quarantine centre in Uttarakhand-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.