എം.എൽ.എ ഹോസ്റ്റലിൽ 17കാരിയെ കൂട്ട ബലാൽസംഗം ചെയ്​തു

നാഗ്പുർ: മഹാരാഷ്ട്രയിലെ എം.എൽ.എ ഹോസ്റ്റലിൽ 17കാരിയെ കൂട്ട ബലാൽസംഗം ചെയ്തു. നാഗ്പൂർ സിവിൽ ലൈൻസ് ഏരിയയിലെ എം.എൽ.എ ഹോസ്റ്റലിൽ ഇൗ മാസം ഏപ്രിൽ 14നായിരുന്നു സംഭവം.  

കേസിൽ ഗിട്ടിഖദൻ സ്വദേശികളായ മനോജ് ഭഗത്(44), രജത് മാദ്രെ(19) എന്നിവരെ അറസ്റ്റ്ചെയ്തതായി പൊലീസ്അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും കടയിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്.  

പ്രതികളിലൊരാളായ മനോജ് ഭഗത് ബന്ധുവിെൻറ വിവാഹത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്ന്പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും പിന്നീട് എം.എൽ.എ ഹോസ്റ്റലിൽ എത്തിക്കുകയുമായിരുന്നു.

പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ എന്ന വ്യാജേനയാണ് പ്രതികൾ ഹോസ്റ്റലിൽ മുറികൾ തരപ്പെടുത്തിയത്. 

Tags:    
News Summary - Girl, 17, gangraped in Nagpur's MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.