ലഖ്നോ: വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനെ വടിയും കോടാലിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഡോൾഫിനെ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽപ്പെട്ട ഡോൾഫിനെയാണ് യുവാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. വടികൊണ്ടും കോടാലികൊണ്ടും ഡോൾഫിനെ ആക്രമിച്ചതോടെ ഡോൾഫിന്‍റെ ശരീരത്തിൽനിന്ന് രക്തം വാർന്നുപോകുന്നത് വിഡിയോയിൽ കാണാം. ഡോൾഫിെന ഉപദ്രവിക്കുന്നത് കുറ്റകരമാണെന്ന് ഒരാൾ വിളിച്ചുപറയുന്നതും കേൾക്കാം. തുടർന്നും യുവാക്കൾ ഡോൾഫിെന ആക്രമിക്കുകയും കൊല്ലുകയുമായിരുന്നു.
വിഡിയോ പ്രചരിച്ചതോടെ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോൾഫിന്‍റെ ജഡം സമീപത്തെ കനാലിൽനിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നുേപരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.