അദാനി രണ്ട് വർഷത്തിനുള്ളിൽ 12,000 കോടി രൂപ രാജ്യത്ത് നിന്ന് കടത്തിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് -കോൺഗ്രസ്

ന്യൂഡൽഹി: അദാനി വിഷയത്തിൽ വിദേശ പ്രസിദ്ധീകരണത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത് “രണ്ട് വർഷത്തിനുള്ളിൽ 12,000 കോടിയിലധികം രൂപ രാജ്യത്ത് നിന്ന് തട്ടിയെടുത്തിരിക്കാമെന്നാണെന്ന് കോൺഗ്രസ്.

ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ അഴിമതിയാണിതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പോക്കറ്റിൽ നിന്നുമുള്ള മോഷണം ആണ് അദാനി ഗ്രൂപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

"ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ്. ഇത് അത്യാഗ്രഹവും ഹൃദയശൂന്യതയും ഇന്ത്യൻ ജനതയോടുള്ള അവജ്ഞയും സംയോജിപ്പിക്കുന്നു. 2024-ൽ ഇന്ത്യയിലെ ജനങ്ങൾ ഇതിന് ഉത്തരം നൽകും"- ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.

ബി.ജെ.പി സർക്കാർ അദാനി ഗ്രൂപ്പിനെ സ്വത്ത് സമ്പാദിക്കാൻ സഹായിക്കുന്നുവെന്നും ഇലക്ടറൽ ബോണ്ട് ഫണ്ടുകൾ ഉപയോഗിച്ച് ബി.ജെ.പി വളരുന്നുവെന്നും ഇത് എം.എൽ.എമാരെ ഇഷ്ടാനുസരണം വാങ്ങാനും പ്രതിപക്ഷ പാർട്ടികളെ തകർക്കാനും അവരെ സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിൽ നിന്ന് പ്രതികരണം ലഭ്യമായിട്ടില്ല.

Tags:    
News Summary - Fresh revelations in Adani issue indicate over Rs 12,000 cr may have been siphoned off in two years: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.