200 യൂനിറ്റ് വരെ വൈദ്യുതി ഡൽഹിയിൽ ഇനി സൗജന്യം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ താമസക്കാർക്ക് വൈദ്യുതി ബില്ലിൽ വൻ ഇളവുമായി ആം ആദ്മി പാർട്ടി സർക്കാർ. 200 യൂനിറ്റ് വ രെ ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മാത്രമല്ല, 201 യൂനിറ്റ് മുതൽ 401 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർ ബില്ലിന്‍റെ 50 ശതമാനം അടച്ചാൽ മതി.

വാർത്താ സമ്മേളനത്തിലാണ് കെജ്രിവാൾ വൈദ്യുതി സബ്സിഡി പ്രഖ്യാപിച്ചത്. വൈദ്യുതി ഉപഭോഗം 200 യൂനിറ്റാണെങ്കിൽ 622 രൂപയായിരുന്നു ഇതുവരെ അടക്കേണ്ടിയിരുന്നത്. നാളെ മുതൽ അത് സൗജന്യമാണ്. 250 യൂനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർ 800 രൂപ അടക്കേണ്ടിയിരുന്നു. ഇനി 252 രൂപ അടച്ചാൽ മതി. 300 യൂനിറ്റ് ഉപയോഗിച്ചവർ 971 രൂപയായിരുന്നു അടച്ചുകൊണ്ടിരുന്നത്. അവർ ഇനി 526 രൂപ മാത്രം അടച്ചാൽ മതി. -മുഖ്യമന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെയാണ് വൈദ്യുതി സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഡൽഹി മെട്രോ ട്രെയിനിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും കെജ്രിവാൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - free-electricity-in-delhi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.