Posted On
date_range Updated On
date_range രാജസ്ഥാനിൽ നാല് പേർക്ക് കൂടി കോവിഡ് ; രണ്ട് പേർ ആരോഗ്യ മേഖലയിലെ ജീവനക്കാർ
ജയ്പൂർ: രാജസ്ഥാനിൽ നാല് പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ ആരോഗ്യ മേഖലയില െ ജീവനക്കാരാണ്. സംസ്ഥാനത്ത് ഇതുവരെ 36 പേർക്കാണ് കോവിഡ് ബാധിച്ചത്.
പുതുതായി രോഗം കണ്ടെത്തിയ മൂന്ന് പേർ ബിൽവാരയിൽ നിന്നും ഒരാൾ ജോധ്പുരിൽ നിന്നുമാണ്. ജോധ്പുരിൽ നിന്നുള്ള ആൾ മാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. ബിൽവാരയിൽ നിന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരാണ് ആരോഗ്യ മേഖലയിലെ ജീവനക്കാർ.
1735 ആളുകളുടെ സാമ്പ്ളുകൾ പരിശോധനക്ക് നൽകിയിട്ടുണ്ട്. ഇതിൽ 36 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1548 പേരുടേത് നെഗറ്റീവാണ്. മറ്റുള്ളവരുടെ ഫലം ലഭിച്ചിട്ടില്ല.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.