പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബുദ്ധദേബി​‍െൻറ ആരോഗ്യനില തൃപ്​തികരം

കൊ​ൽ​ക്ക​ത്ത: കോ​വി​ഡ്​ ബാ​ധി​ത​നാ​യ പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​ബ് ഭ​ട്ടാ​ചാ​ര്യ​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ശ്വാ​സ​ത​ട​സ്സം അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ലെ​ങ്കി​ലും ഏ​റെ മെ​ച്ച​പ്പെ​ട്ടു.

ര​ക്ത​ത്തി​ലെ ഓ​ക്​​സി​ജ​‍െൻറ അ​ള​വും ര​ക്ത​സ​മ്മ​ർ​ദ​വും ഹൃ​ദ​യ​മി​ടി​പ്പു​മെ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്. ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബു​ദ്ധ​ദേ​ബി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യ മീരക്കും മേയ് 17നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്​ചയായി പാം അവന്യൂവിലെ വീട്ടില്‍ ചികിത്സയിലായിരുന്നു. അതിനിടെ, ഭാര്യ മീരക്ക്​ തിങ്കളാഴ്​ച കോവിഡ്​ നെഗറ്റിവ്​ ആയതോടെ പിന്നീട്​ വീട്ടിലേക്ക്​ മാറ്റി.  

Tags:    
News Summary - Former West Bengal Chief Minister Buddhadeb's health is satisfactory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.