ന്യൂഡൽഹി: അനധികൃതമായി തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെത്തുകയും െപാലീസ് പിടിയിലാവുകയും ചെയ്ത മാലിദ്വീപ് മുൻ വൈസ് പ്രസിഡൻറ് അഹമ്മദ് അദീപ് അബ്ദുൽ ഗഫൂറിനെ തിരിച്ചയച്ചു. വ്യാഴാഴ്ച ഒരു ചരക്കു കപ്പലിലാണ് ഗഫൂർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ കോസ്റ്റ്ഗാർഡും തമിഴ്നാട് പൊലീസും ചേർന്നാണ് ഗഫൂറിനെ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യയിൽ രാഷ്ട്രീയാഭയം തേടാനായിരുന്നു അഹമ്മദ് അദീപിൻെറ പദ്ധതി. മാലിദ്വീപിൽ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു അഹമ്മദ് അദീപ് പറഞ്ഞിരുന്നത്. അഴിമതി കേസിൽ മാലിദ്വീപിൽ വിചാരണ നേരിടുന്നതിനിടെയാണ് അഹമ്മദ് അദീപ് ഇന്ത്യയിലെത്തിയത്. മാലിദ്വീപിൽ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു.
ഇന്ത്യയിലേക്ക് എത്താൻ കൃത്യമായ യാത്ര രേഖകൾ ആവശ്യമാണ്. ഇതൊന്നുമില്ലാതെ തെറ്റായ മാർഗത്തിലൂടെയാണ് അദീപ് ഇന്ത്യയിലെത്തിയത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.