വിഡ്​ഢികളുടെ സ്വർഗവും കെട്ടിച്ചമച്ച സർവെയും–ശത്രുഘ്​നൻ സിൻഹ

ന്യൂഡൽഹി: നരേ​​ന്ദ്രമോദി സർക്കാറി​െൻറ നോട്ടു പിൻവലിക്കൽ നടപടിയെ വിമർശിച്ച്​  ബി.ജെ.പി എം.പി ശത്രുഘ്​നൻ സിൻഹ. 500,1000 രൂപ നോട്ട്​ അസാധുവാക്കിയതിൽ രാജ്യത്തി​െൻറ പൂർണ പിന്തുണയെണ്ടെന്ന പ്രധാനമന്ത്രിയുടെ വാദത്തിനെതിരെയാണ്​ സിൻഹ രംഗത്തെത്തിയത്​.
 ജനങ്ങളുടെ അഭിപ്രായമറിയാൻ മൊബൈൽ ആപ്പ്​ വഴി നടത്തിയ സർവെ കെട്ടിച്ചമച്ചതാണെന്ന്​ അദ്ദേഹം ട്വിറ്റിലൂടെ അഭിപ്രായപ്പെട്ടു. അഭിപ്രായമറിയിച്ച അഞ്ചു ലക്ഷം പേരിൽ  93 ശതമാനവും നടപടിയെ അനുകൂലിച്ചുവെന്നാണ്​ മോദി അവകാശപ്പെട്ടത്​.

‘സ്ഥാപിത താത്പര്യങ്ങൾ മുൻനിർത്തി കെട്ടിച്ചമച്ച കഥകളും സര്‍വെകളും വിശ്വസിച്ച്​ വിഡ്​ഢികളുടെ സ്വര്‍ഗത്തില്‍ തുടരുന്നത് നമുക്കവസാനിപ്പിക്കാം. വിഷയത്തെ ഗൗവരമായെടുക്കണം. വോട്ടു ചെയ്തവരും പിന്തുണച്ചവരുമായ   സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരുടെ വേദന മനസിലാക്കണം. വർഷങ്ങളായി നമ്മുടെ അമ്മമാരും സഹോദരിമാരും അത്യാവശ്യങ്ങൾക്കായി സൂക്ഷിച്ച സമ്പാദ്യത്തെ കള്ളപ്പണമായി കാണാനാകില്ല’– സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

'നരേന്ദ്ര മോദി' ആപ്പിലാണു 500, 10000 രൂപാ നോട്ടുകൾ അസാധുവാക്കിയത് ഉൾപ്പെടെയുള്ള കറൻസി പരിഷ്കരണ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സർക്കാർ സംവിധാനമൊരുക്കിയത്. അതേസമയം, ​പ്രതികൂല പ്രതികരണത്തിനായുള്ള ഒാപ്​ഷനുകൾ ഒഴിവാക്കിയാണ്​ ആപ്പ്​ നിർമിച്ചത്​ ചെയ്​തതെന്നും സ്​മാർട്ട്​ ഫോണില്ലാത്ത സാധാരണക്കാർക്ക്​ അഭിപ്രായമറിയിക്കാൻ ഉപയോഗപ്പെട്ടില്ലെന്നും ആരോപണമുയർന്നിരുന്നു. അനുകൂലമായ ഫലം ഉണ്ടാക്കിയെടുക്കാൻ രൂപകൽപ്പന ചെയ്ത സർവേയാണിതെന്നായിരുന്നു പ്രതിപക്ഷ വിമർശനം.

Tags:    
News Summary - 'Fools' Paradise' And 'Planted Surveys': Shatrughan Sinha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.