കാലിത്തീറ്റ: ലാലുവിനെതിരായ മൂന്നാമത്തെ കേസില്‍ ഇന്ന് വിധി

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആർ.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെതിരായ ഇന്ന് വിധിപറയും. വ്യാജ ബില്ലുണ്ടാക്കി ചായ്ബാസ ജില്ലാ ട്രഷറിയില്‍ നിന്ന് 33.67 കോടി രൂപ തട്ടിയെടുത്ത കേസിലാണ് റാഞ്ചി സി.ബി.ഐ കോടതി വിധി പറയുക. 

1992-1993 കാലയളവിൽ തട്ടിപ്പ് നടന്നത്. 7,10,000 രൂപ അനുവദിച്ച സ്ഥലത്താണ് ഇത്രയധികം തുകയുടെ വെട്ടിപ്പു നടത്തിയത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയാണ് കേസിലെ മറ്റൊരു പ്രതി. 

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യ രണ്ട് കേസുകളിൽ ലാലു പ്രസാദിന് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു. നിലവിൽ റാഞ്ചി ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ലാലു പ്രസാദ്. 

കുംഭകോണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ കൂടി വിധി വരാനുണ്ട്.


 

Tags:    
News Summary - Fodder scam: Verdict in third case involving Lalu Prasad Yadav -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.