നിയമസഭ തെരഞ്ഞെടുപ്പ്​ തീയതി ഇന്ന്​ പ്രഖ്യാപിക്കും

ന്യൂഡൽഹി: അഞ്ച്​ സംസ്​ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെുടുപ്പ്​ തീയതി വെള്ളിയാഴ്ച വൈകിട്ട്​ പ്രഖ്യാപിക്കും. വൈകിട്ട്​ 4.30 ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ മാധ്യമങ്ങളെ കാണും.

കേരളം, പശ്ചിമബംഗാൾ, തമിഴ്​നാട്​, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. കമീഷന്‍റെ സമ്പൂർണ യോഗം വെള്ളിയാഴ്ച തെരഞ്ഞെടുപ്പ്​ കമീഷൻ ആസ്​ഥാനത്ത്​ ചേരും. ഇതിനുപിന്നാലെയാണ്​ വാർത്താ​സമ്മേളനം.

തെരഞ്ഞെടുപ്പ്​ കമീഷൻ അഞ്ചു സംസ്​ഥാനങ്ങളിലുമെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. 

Tags:    
News Summary - Five States Assembly Election Date Declared Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.