കനത്ത സുരക്ഷയിൽ അമർനാഥ്​ തീർത്ഥാടനത്തിന്​ തുടക്കം

ശ്രീനഗർ: കനത്ത സുരക്ഷയിൽ അമർനാഥ്​ ഗുഹാക്ഷേത്രത്തിലേക്കുള്ള ആദ്യ സംഘം പുറപ്പെട്ടു. തീർത്ഥാടകർക്ക്​ സുരക്ഷ ഒരുക്കാൻ 40000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ്​ വിന്യസിച്ചിട്ടുള്ളത്​. 46 ദിന തീർത്ഥാടനത്തിനായി 1.6 ലക്ഷം പേരാണ്​ രജിസ്​റ്റർ ചെയ്​തിട്ടുള്ളത്​. പൽഘാമിലെയും ബാൽതലിലേയും ബേസിൽ നിന്നാണ്​ ആദ്യ സംഘം യാത്രതിരിച്ചത്​.

ശ്രീനഗർ -ജമ്മുകശ്​മീർ ദേശീയപാതയിൽ കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവും നടത്തിയിട്ടുണ്ട്​. തീർത്ഥാടക സംഘത്തെ സി.ആർ.പി.എഫ്​ ജവാൻമാർ ബൈക്കിൽ അനുഗമിക്കും. പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്​. വാഹനനീക്കം നിരീക്ഷിക്കാൻ ഡ്രോണുകളും റഡാറുകളും ഏർപ്പെടുത്തി. ഓരോ തീർഥാടകനെയും തിരിച്ചറിയാനുള്ള ബാർകോഡുകളും നൽകിയിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം ജമ്മു മുതൽ അമർനാഥ് വരെയുണ്ട്.

അമർനാഥ്​ യാത്രക്കായി സുരക്ഷ ഒരുക്കുകയെന്നത്​ ഞങ്ങളുടെ ഉത്തരവാദിത്തമാണ്​. പൊലീസോ സൈന്യമോ അല്ല, മേഖലയിലെ മുസ്​ലിം സഹോദരങ്ങളാണ്​ യാത്രക്കായുള്ള സൗകര്യമൊരുക്കുന്നതെന്നും അവരുടെ പിന്തുണയോടെയാണ്​ എല്ലാ വർഷവും തീർത്ഥാടനം നടക്കുന്നതെന്നും കശ്​മീർ ഗവണർ സത്യപാൽ മാലിക്​ വാർത്താലേഖകരോട്​ പറഞ്ഞു.

Tags:    
News Summary - First Batch Of Amarnath Pilgrims Leave For Cave Shrine Amid High Security- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.