മഹാരാഷ്ട്ര താനെയിലെ ബിസിനസ് പാർക്കിൽ വൻ തീപിടിത്തം

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ വൻ തീപിടിത്തം താനെയിലെ ഒറിയോൺ ബിസിനസ് പാർക്കിലും സിനി വണ്ടർ മാളിലുമാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് എട്ടു മണിയോടെ ഘോഡ്ബന്ദർ റോഡിലെ കപൂർബാവാഡിക്ക് സമീപമാണ് സംഭവം.

പാർക്കിങ്ങിലെ മുഴുവൻ കാറുകളും കത്തി നശിച്ചു. പൊലീസും ദുരന്തനിവാരണ സേനയും തീ അണക്കാനുള്ള പരിശ്രമത്തിലാണ്. അഗ്നിശമനസേനയുടെ നിരവധി യൂനിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Fire breaks out in the buildings of Orion Business Park in Thane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.