അഖിലേഷ്​ യാദവിനെതിരെ ഫേസ്​ബുക്​ പോസ്റ്റ്​; സി.ഇ.ഒ സക്കർബർഗിനെതിരെ യു.പിയിൽ കേസ്​

ന്യൂഡൽഹി: സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന്​ ഫേസ്​ബുക്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗിനെതിരെ എഫ്​.ഐ.ആർ. യു.പിയിലെ കനൗജ്​ ജില്ലയിലാണ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തിരിക്കുന്നത്​.

സക്കർബർഗിന്​ പുറമെ പോസ്റ്റുമായി ബന്ധപ്പെട്ട 49 പേർക്കെതിരെയും കേസെടുത്തു. എന്നാൽ, അഖിലേഷ്​ യാദവിനെതിരെ സക്കർബർഗ്​ അപകീർത്തികരമായ യാതൊരു പോസ്റ്റും ഇട്ടിട്ടില്ല. അഖിലേഷ്​ യാദവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്താൻ സക്കർബർഗിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോം ഉപയോഗിച്ചുവെന്നാണ്​ കേസ്​.

സാരഹട്ടി ഗ്രാമത്തിലെ അമിത്​ കുമാർ എന്ന വ്യക്തിയാണ്​ പരാതിക്ക്​ പിന്നിൽ. 'ബുവ ബാബുവ' എന്ന പേരിലുള്ള ഫേസ്​ബുക് പേജിലൂടെ സമാജ്​വാദി പാർട്ടി അധ്യക്ഷന്‍റെ പ്രതിശ്ചായ തകർക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.എസ്​.പി നേതാവ്​ മായാവതി- അഖിലേഷ്​ യാദവ്​ സഖ്യത്തെ പരിഹസിച്ച്​ വിളിച്ചിരുന്ന ​പേരാണ്​ ബുവ ബാബുവ.

'അന്വേഷണത്തിൽ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സക്കർബർഗിന്‍റെ പേര്​ ഒഴിവാക്കി. എന്നാൽ ഫേസ്​ബുക്​ പേജിന്‍റെ ​അഡ്​മിനി​സ്​ട്രേറ്റർക്കെതിരായ പരാതി അന്വേഷിക്കും' -മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. 

Tags:    
News Summary - FIR filed against Facebook CEO Mark Zuckerberg over defamatory post against Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.