ഡൽഹിയിൽ ശബ്​ദമലിനീകരണത്തിന്​ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കാം

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ ശബ്​ദ മലിനീകരണം കുറക്കാൻ പിഴത്തുക കൂട്ടി ഡൽഹി ​മലിനീകരണ നിയ​ന്ത്രണ സമിതി. ശബ്​ദമലിനീകരണം ഉണ്ടാക്കുന്നവരിൽനിന്ന്​​ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന തരത്തിലാണ്​ പുതിയ നിയമ ഭേദഗതി.

പുതിയ ചട്ടപ്രകാരം നിശ്ചിത സമയത്തിന്​ ശേഷം വെടിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാം. വാണിജ്യ -ജനവാസ കേന്ദ്രങ്ങളിലും 1000 രൂപയും നിശബ്​ദ മേഖലകളിൽ 3000 രൂപയുമാണ്​ പിഴ.

വിവാഹം, ആരാധന ചടങ്ങുകളിൽ വെടിമരുന്ന്​ പ്രയോഗിക്കുകയാണെങ്കിൽ സംഘാടകർക്കെതിരെയാകും നടപടി. അവ വാണിജ്യ -ജനവാസ കേന്ദ്രങ്ങളിലാണെങ്കിൽ 10,000 രൂപയും നിശബ്​ദ മേഖലയിലാ​െണങ്കിൽ 20,000 രൂപയുമാകും പിഴ.

പിഴ ഈടാക്കിയതിന്​ ശേഷം രണ്ടാമതും ചട്ടങ്ങൾ ലംഘിച്ചാൽ 40,000 രൂപ പിഴയീടാക്കാം. വീണ്ടും ലംഘിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയും പ്രദേശം സീൽ ചെയ്യുകയും ചെയ്യും. 

Tags:    
News Summary - fined up to Rs 1 lakh for creating noise pollution in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.