ആഗ്ര: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഒാടിച്ചതിന് 500 രൂപ പിഴയിട്ടതിെൻറ പ്രതികാരമായി ലൈൻമാൻ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിലുള്ള ലൈൻ പാർ പൊലീസ് സ്റ്റേഷനിലാണ് അഞ്ചു മണിക്കൂറോളം വൈദ്യുതി നിലച്ചത്. ഫിറോസാബാദ് വൈദ്യുതി ഡിവിഷനു കീഴിൽ കരാർ ജീവനക്കാരനായ ശ്രീനിവാസാണ് വൈദ്യുതി വിച്ഛേദിച്ചത്.
ജോലിക്കിടെ ബൈക്കിൽ സഞ്ചരിക്കുേമ്പാഴാണ് ട്രാഫിക് പൊലീസ് പിഴയിട്ടതെന്ന് ശ്രീനിവാസ് പറഞ്ഞു. ജോലിയിലാണെന്നും അതിനിടെ ഹെൽമറ്റ് വെക്കാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞിട്ടും പിഴ ഇൗടാക്കിയെന്ന് ലൈൻമാൻ പറഞ്ഞു. തുടർന്ന് ഒാഫിസിലെത്തിയ ശ്രീനിവാസൻ പൊലീസ് സ്േറ്റഷെൻറ വൈദ്യുതി ബിൽ പരിശോധിക്കുകയാണ് ആദ്യം ചെയ്തത്.
2016 ജനുവരി മുതൽ അവർ ബിൽ തുക അടച്ചിട്ടില്ലെന്നും 6,62,463 രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇതേത്തുടർന്ന് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. മേലുദ്യോഗസ്ഥരോട് ആലോചിക്കാതെയായിരുന്നു ലൈൻമാെൻറ നടപടിയെന്ന് വൈദ്യുതി വകുപ്പ് ഡിവിഷനൽ ഒാഫിസർ രൺവീർ സിങ് പറഞ്ഞു. 6000 രൂപയാണ് തെൻറ പ്രതിമാസ വരുമാനമെന്നും അതിൽനിന്ന് 500 രൂപ പിഴയടക്കാൻ സാധിക്കില്ലെന്നും ശ്രീനിവാസൻ പൊലീസിനോട് പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ലെന്നും രൺവീർ സിങ് വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതിൽ നടപടി ആവശ്യപ്പെടുമെന്ന് സ്റ്റേഷൻ ഹൗസ് ഒാഫിസർ ബൽദേവ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.