ലക്നോ: ഉത്തർപ്രദേശിലെ കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ കുരങ്ങുകൾക്കൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടി മൃഗങ്ങളുടേതിന് സമാനമായി പെരുമാറുന്നതായി റിപ്പോർട്ട്. പെൺമൗഗ്ളിയെന്ന് വിളിക്കപ്പെടുന്ന ഈ പെൺകുട്ടിയെ രണ്ട് മാസങ്ങൾക്ക് മുൻപാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വന്യജീവി സങ്കേതത്തില്‍ നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് കുരങ്ങുകള്‍ക്കൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ആരോഗ്യവകുപ്പ് ഉദ്യോഗസഥർ കണ്ടെത്തുമ്പോൾ കുട്ടി മനുഷ്യരെ കണ്ട് ഓടിയൊളിക്കുന്ന അവസ്ഥയിലായിരുന്നു. മൃഗങ്ങളെ പോലെയാണ് പെൺകുട്ടി നടക്കുന്നതും ഭക്ഷണം കഴിക്കുന്നതെന്നും ചീഫ് മെഡിക്കൽ ഓഫിസർ ഡി.കെ.സിങ് പറഞ്ഞു. ശരീരത്തിൽ മൃഗങ്ങൾ മാന്തിയ പാടുണ്ട്. ഇതെല്ലാം കാണിക്കുന്നത് ഈ കുട്ടി കുറേ നാളുകളായി മൃഗങ്ങളോടൊപ്പമാണ് സഹവസിക്കുന്നത് എന്നാണ്. ഇപ്പോൾ കുട്ടി ആരോഗ്യവതിയാണെന്നും സ്വഭാവത്തിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൃഗങ്ങളെപ്പോലെ ഭക്ഷണം കഴിക്കുന്ന കുട്ടി മനുഷ്യരെ കാണുമ്പോൾ ബഹളം വെക്കുന്നുണ്ടെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. പാത്രങ്ങളിൽ നൽകുന്ന ഭക്ഷണം തറയിലേക്ക് വലിച്ചെറിഞ്ഞതിന് ശേഷമാണ് ഭക്ഷിക്കുന്നത്. ഉത്തർപ്രദേശിലെ ആശുപത്രിയിൽ പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.