മദ്യപാനത്തിൽ സഹികെട്ടു; ഭർത്താവിനെ വിഷം കൊടുത്തു കൊന്നു

ന്യൂഡൽഹി: മദ്യപാനത്തിൽ സഹികെട്ട് ഭാര്യ മന്ത്രവാദിയുടെ സഹായത്തോടെ ഭർത്താവിനെ വിഷം കൊടുത്തു കൊന്നു. ഡൽഹി മന്ദിർ മാർഗിലാണ് സംഭവം. ഡി.എസ് മൂർത്തിയാണ് മരിച്ചത്. ഇയാളുടെ ഭാര്യ രമയെയും കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

മരണത്തിൽ അസ്വഭാവികത‍യുണ്ടെന്ന് കാണിച്ച് മൂർത്തിയുടെ സഹോദരൻ നൽകി‍യ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ മദ്യപാനം കുടുംബത്തിന് ലക്ഷക്കണക്കിന് രൂപയുടെ കടം വരുത്തിവെച്ചെന്നും ഇതിൽ സഹികെട്ടാണ് മന്ത്രവാദിയുടെ സഹായത്താൽ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഒരു സ്വകാര‍്യ കമ്പനിയിൽ ഫിനാൻസ് മാനേജരാണ് മരിച്ച മൂർത്തി. 

Tags:    
News Summary - Fed Up With His Drinking, Delhi Woman Poisons Husband With Tantrik's Help- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.