സൈന്യം മനുഷ്യകവചമാക്കിയ യുവാവ് ബിഗ് ബോസ് ഷോയുടെ 50 ലക്ഷം നിരസിച്ചു

ശ്രീനഗർ: കശ്മീരിൽ സൈന്യം ജീപ്പിന് മുന്നിൽ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ ഫറൂഖ് അഹ്മദ് ദർ വൻതുക നിരസിച്ചതായി റിപ്പോർട്ടുകൾ. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനായി ഫാറൂഖിന് 50 ലക്ഷം രൂപ ചാനൽ അധികൃതർ വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ ജൂലൈയിൽ ബിഗ് ബോസ് പ്രൊഡ്യൂസർമാർ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എനിക്കുള്ള ടിക്കറ്റും തയ്യാറായെന്ന് അവർ പറഞ്ഞിരുന്നു- ഫാറൂഖ് വ്യക്തമാക്കി. ഫാറൂഖിനെ ജീപ്പിൽകെട്ടി വലിക്കുന്ന ചിത്രങ്ങൾ വൈറലായി മൂന്നുമാസത്തിനു ശേഷമാണ് ഈ ഓഫർ വന്നത്. ഒരു എംബ്രോയിഡറി ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ് ഫാറൂഖ്. സൈനിക അതിക്രമത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ശ്രമം തുടരവേയാണ് ഫാറൂഖിനെത്തേടി ചാനലിൻെറ ഒാഫറെത്തിയത്. വാർത്ത സ്ഥിരീകരിക്കാനോ നിരസിക്കാനോ ചാനൽ തയ്യാറായിട്ടില്ല. 

2017 ഏ​പ്രി​ൽ ഒ​മ്പ​തി​നാ​ണ്​​ ദ​റി​​നെ ക​ശ്​​മീ​രി​ൽ സൈ​ന്യം മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ​ത്. നാ​ട്ടു​കാ​രു​ടെ ക​ല്ലേ​റി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ മേ​ജ​ർ ലീ​തു​ൽ ഗൊ​ഗോ​യ്​ ക​ണ്ടെ​ത്തി​യ സൂ​ത്ര​മാ​യി​രു​ന്നു അ​ത്. വി​ഘ​ട​ന​വാ​ദി സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ബ​ഹി​ഷ്​​ക​ര​ണാ​ഹ്വാ​നം ലം​ഘി​ച്ച്​ വോ​ട്ട്​ ചെ​യ്യാ​ൻ പോ​വു​ക​യാ​യി​രു​ന്ന ദ​റി​നെ​യാ​ണ്​ സൈ​ന്യം പി​ടി​കൂ​ടി ജീ​പ്പി​​​​​​െൻറ ബോ​ണ​റ്റി​ൽ മ​നു​ഷ്യ​ക​വ​ച​മാ​യി കെ​ട്ടി​യി​ട്ട​ത്. എ​ന്നാ​ൽ, സൈ​ന്യ​ത്തി​നു​നേ​രെ ക​ല്ലെ​റി​യു​ന്ന​വ​രി​ൽ ഒ​രാ​ൾ എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു സൈ​ന്യം ദ​റി​നെ പി​ടി​കൂ​ടി​യ​ത്.

ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നു​ശേ​ഷ​മാ​ണ്​ ദ​റി​നെ ജീ​പ്പി​ൽ ബ​ന്ധി​ച്ച​തെ​ന്ന്​ പി​ന്നീ​ട്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 28 ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ ദ​റി​നെ​യു​മാ​യി സൈ​ന്യം പ​ര്യ​ട​നം ന​ട​ത്തി. കെ​ട്ടി​യി​ട്ട മ​നു​ഷ്യ​നെ​യു​മാ​യി സൈ​നി​ക ജീ​പ്പ്​ കു​തി​ക്കു​ന്ന​ത്​ അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രെ വ​ലി​യ വാ​ർ​ത്ത​യാ​യി.മേ​ജ​ർ ഗൊ​ഗോ​യി​ക്ക്​ ഇ​തി​​​​​​െൻറ പേ​രി​ൽ സൈ​ന്യം പ്ര​ത്യേ​ക ആ​ദ​ര​വും ന​ൽ​കി. 

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ജ​മ്മു-​ക​ശ്​​മീ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ദ​റി​ന്​ 10 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ, അ​ത്​​ കൊ​ടു​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സം​സ്​​ഥാ​ന​ത്തെ പി.​ഡി.​പി-​ബി.​ജെ.​പി സ​ഖ്യ സ​ർ​ക്കാ​ർ ആ​വ​ശ്യം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ക​ശ്​​മീ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ്​ അ​ഹ്​​സാ​ൻ ഉ​ൺ​ടൂ ജ​മ്മു-​ക​ശ്​​മീ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം ദ​റി​ന്​ നീ​തി ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ഉ​ൺ​ടൂ പ​റ​യു​ന്നു. 

Tags:    
News Summary - Farooq Ahmad Dar declined Bigg Boss' Rs 50 lakh offer- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.