പിന്നോട്ടില്ല, ഉന്നയിച്ച ആവശ്യങ്ങൾ അതേപടി നിലനിൽക്കുന്നു -കർഷകർ

ന്യൂഡൽഹി: നാലാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കി കർഷകർ. അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തിയതോടെ ഗതാഗത സംവിധാനം താറുമാറായി. വെള്ളിയാഴ്ച ഗതാഗത നീക്കത്തിനായി തിക്രി, ജരോദ അതിർത്തികൾ ഡൽഹി ട്രാഫിക് പൊലീസ് അടച്ചു. കാർഷിക ബില്ലുകൾക്കെതിരെ നടക്കുന്ന സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. വ്യാഴാഴ്ച വിഗ്യാൻ ഭവനിൽ നടന്ന 7 മണിക്കൂർ നീണ്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. ചർച്ചയിൽ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് കർഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.


കർഷകരുടെ എല്ലാ പ്രശ്‌നങ്ങളും സർക്കാർ ശ്രദ്ധിച്ചുവെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് ചർച്ചക്ക് ശേഷം പറഞ്ഞു. സർക്കാരിന് പിടിവാശിയില്ല. തുറന്ന മനസ്സോടെ കർഷകരുമായുള്ള ചർച്ചയായിരുന്നു എന്നും തോമർ പറഞ്ഞിരുന്നു.

'തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരും. കർഷകർക്ക് നവംബർ-ഡിസംബർ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളിൽ പലരും ഇവിടെയെത്തി പ്രതിഷേധിക്കാൻ വേണ്ടി കൃഷി താത്കാലികമായി ഉപേക്ഷിച്ചു. ആദ്യ ദിവസം മുതൽ ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അതേപടി നിലനിൽക്കുന്നു' -കർഷക യൂണിയൻ പ്രതിനിധികൾ പറഞ്ഞു.


നാലാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെ ഡിസംബർ അഞ്ചിന്​ വീണ്ടും യോഗം ചേരാമെന്ന്​ സർക്കാർ അറിയിച്ചിട്ടുണ്ട്. കാർഷിക ഉൽപന്നങ്ങൾക്കുള്ള താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ് -എം‌.എസ്‌.പി)യിൽ മാറ്റങ്ങളൊന്നും വരുത്തില്ലെന്നും അതിൽ കൈവെക്കില്ലെന്നും ഉറപ്പുനൽകിയതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമർ കർഷക നേതാക്കൾക്ക് ഉറപ്പുനൽകി.

ചർച്ചയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽ മന്ത്രി പീയുഷ് ഗോയൽ എന്നിവരാണ്​ സർക്കാറിനെ പ്രതിനിധീകരിച്ച്​ പ​ങ്കെടുത്തത്​. 35 ഓളം കർഷക സംഘടനകളെ പ്രതിനിധീകരിച്ച്​ 40 ഓളം കർഷകരും പങ്കെടുത്തിരുന്നു.

Tags:    
News Summary - Farmers protest LIVE updates: Tikri, Jharoda borders closed for traffic movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.