ചെന്നൈ: ഡൽഹിയിൽ തുടർ കർഷക സമരം നടത്തിയ അയ്യാകണ്ണിെൻറ നേതൃത്വത്തിലുള്ള സംഘം പ്ര ധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിലേക്ക്. അയ്യാകണ്ണ് നയിക്കുന്ന ‘ദേശീയ തെന്നിന്ത്യ നദികൾ ഇണൈപ്പുസംഘ’ത്തിെൻറ ആഭിമുഖ്യത്തിൽ 111 തമിഴ് കർഷകർ വാരാണസി മണ്ഡലത്തിൽ പത്രിക സമർപ്പിക്കും.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ നടത്തിയ സമരത്തെ മോദിയും കേന്ദ്ര സർക്കാറും അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് പുതിയ നീക്കം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് രണ്ടായിരത്തോളം കർഷക സംഘടന പ്രതിനിധികൾ വാരാണസിയിലെത്തി മോദിക്കെതിരെ പ്രചാരണം നടത്തുമെന്നും അയ്യാകണ്ണ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.