ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഭാരത് ബന്ദിനൊരുങ്ങുന്നു. മാർച്ച് 26ന് ബന്ദ് നടത്തുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. കർഷക സമരം നാല് മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് കൂടുതൽ ശക്തമായ സമരവുമായി സംഘടനകൾ രംഗത്തെത്തുന്നത്.
മാർച്ച് 15ന് ഇന്ധനവില വർധനക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ചില വ്യാപാര സംഘടനകൾ പ്രതിഷേധത്തിന് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇനിയും ട്രാക്ടർ റാലി നടത്തുമെന്നും കർഷക സംഘടനകൾ അറിയിച്ചു. ഒരു ലക്ഷം ട്രാക്ടറുകൾ അണിനിരത്തി പാർലമെന്‍റിലേക്ക് റാലി നടത്താൻ മടിക്കില്ലെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡൽഹിയുടെ അതിർത്തികളിൽ നടക്കുന്ന ഐതിഹാസികമായ കർഷക സമരം 100 ദിവസം പിന്നിട്ടത്. േകന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധത്തിന് രാജ്യവ്യാപക പിന്തുണയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.