പ്രധാനമന്ത്രിയുടെ പരാജയം രാജ്യത്തെ ലോക്​ഡൗണിലേക്ക്​ നയിക്കുന്നു -രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രസർക്കാറി​േൻറയും പരാജയം രാജ്യത്തെ ലോക്​ഡൗണിലേക്ക്​ നയിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കോവിഡ്​ പ്രതിരോധത്തിനായി കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു കോൺഗ്രസ്​ നേതാവി​െൻറ വിമർശനം.

രാജ്യം പൂർണമായി അടിച്ചിടുന്നതിന്​ താൻ എതിരാണ്​. എന്നാൽ പ്രധാനമന്ത്രിയുടേയും സർക്കാറി​േൻറയും പരാജയം രാജ്യത്തെ ലോക്​ഡൗണിലേക്ക്​ നയിക്കും. പാവങ്ങൾക്ക്​ എത്രയും പെ​ട്ടെന്ന്​ ധനസഹായം നൽകാൻ സർക്കാർ തയാറാവണമെന്നും രാഹുൽ ഗാന്ധി ആവശ്യ​പ്പെട്ടു.

രാജ്യത്തെ ഇന്ധന വില വർധനക്കെതിരെയും രാഹുൽ രംഗത്തെത്തി. തെരഞ്ഞെടുപ്പ്​ കഴിഞ്ഞതിന്​ പിന്നാലെ കൊള്ള വീണ്ടും തുടങ്ങിയിരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എല്ലാവരുടേയും അക്കൗണ്ടുകളിലേക്ക്​ 6000 രൂപയെങ്കിലും നൽകണമെന്നും രാഹുൽ ഗാന്ധി വ്യക്​തമാക്കി.

Tags:    
News Summary - Failure of PM, zero strategy of Centre pushing India towards complete lockdown: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.