പണം നൽകിയില്ല; സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളെ വഴിയിൽ ഇറക്കിവിട്ടു

നാഗ്പൂർ: പണം നൽകാത്തതിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികളെ ട്രക്ക് ഡ്രൈവർ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലെ സ്വദേശത്തിലേക്ക് മടങ്ങിയ തൊഴിലാളികൾക്കാണ് ട്രക്ക് ഡ്രൈവറുടെ മോശം പെരുമാറ്റത്തിന് ഇരയാകേണ്ടി വന്നത്.

ട്രക്ക് ഡ്രൈവർ 100 രൂപ വീതം എല്ലാവരോടും ആവശ്യപ്പെട്ടതായി തൊഴിലാളികളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

പണം നൽകേണ്ടെന്നും മധ്യപ്രദേശിലെ ലഖ്നാദനിൽ എത്തിക്കാമെന്നും ആണ് യാത്രയുടെ തുടക്കത്തിൽ ഡ്രൈവർ തൊഴിലാളികളോട് പറഞ്ഞത്. യാത്ര തുടരവെ ട്രക്ക് നിർത്തിയ ഡ്രൈവർ 100 വീതം നൽകണമെന്ന് 80 പേരോടും ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്ന് വഴിയിൽ ഇറങ്ങേണ്ടി വന്നുവെന്നും തൊഴിലാളി വിവരിച്ചു.

രാജ്യത്തൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്.

മഹാരാഷ്ട്രയിൽ മാത്രം 147 പേരിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - failed to pay money; Truck drivers leave migrant workers midway in travel -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.