കടലിലെ എണ്ണച്ചോര്‍ച്ച; തമിഴ്നാട്  135 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ചെന്നൈ: ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ച് എണ്ണ ചോര്‍ന്നതുമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് 135.35 കോടിയുടെ നഷ്ടം സംഭവിച്ചതായി തമിഴ്നാട് സര്‍ക്കാര്‍. ഈ തുക ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് ലഭ്യമാക്കാന്‍ ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജനുവരിയിലാണ് കപ്പലുകള്‍ കൂട്ടിയിടിച്ച് കടലില്‍ എണ്ണ പടര്‍ന്നത്. 5700ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ 25 ദിവസം  നീണ്ട ശുദ്ധീകരണത്തിന് ശേഷമാണ് എണ്ണ നീക്കം ചെയ്യാനായത്.

Tags:    
News Summary - Ennore oil spill: TN seeks Rs. 135 cr from insurance companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.