പ്ലേസ്മെൻറ് കിട്ടില്ലെന്ന് ഭയന്ന് എൻജിനിയറിങ് വിദ്യാർഥി എട്ടാം നിലയിൽ നിന്ന് ചാടി മരിച്ചു

പുണെ: മഹാരാഷ്ട്രയിൽ കാമ്പസ് പ്ലേസ്മെൻറ് കിട്ടില്ലെന്ന് ഭയന്ന് എൻജിനിയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സുസ്ഗോലിലെ ഫ്ലാറ്റിലെ എട്ടാം നിലയിൽ നിന്ന് 21കാരനായ വിദ്യാർഥി ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പുണെയിലെ പ്രശസ്തമായ എൻജിനിയറിങ് കോളജിലെ നാലാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

'ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം പ്ലേസ്മെന്‍റ് കിട്ടില്ലേയെന്ന് ഭയക്കുന്നതായി കുറിപ്പിൽ പറയുന്നു.'- പൊലീസ് പറഞ്ഞു. 

Tags:    
News Summary - Engineering Student Dies, Death note Says Was Worried About Placement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.