ശ​ത്രു​സ്വ​ത്ത്​  ഒ​രു ല​ക്ഷം കോ​ടി

ന്യൂഡൽഹി: രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി 1.04 ലക്ഷം കോടി രൂപയുടെ ശത്രുസ്വത്ത് ഉണ്ടെന്ന് കേന്ദ്രസർക്കാർ പാർലമ​െൻറിനെ അറിയിച്ചു. വിഭജനത്തിനും യുദ്ധത്തിനും ശേഷം ആസ്തി ഇന്ത്യയിൽ ഉപേക്ഷിച്ചു പാകിസ്താനിലേക്കും ചൈനയിലേക്കും പോയവരുടെ സ്വത്തുവകകളാണ് ശത്രുസ്വത്തായി കണക്കാക്കുന്നത്. ഇതിന്മേൽ ആരെങ്കിലും അവകാശമുന്നയിക്കുന്നത് അസാധുവാക്കുന്ന നിയമം പാർലമ​െൻറ് ഇൗയിടെ പാസാക്കിയിരുന്നു. 11,773 ഏക്കർ ഭൂമി ശത്രുസ്വത്തായി ഉണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ വിശദീകരിച്ചു. 9,280 പേരാണ് ഇപ്പോൾ ഇൗ സ്വത്ത് കൈവശം വെച്ചിരിക്കുന്നത്. ഇതി​െൻറ ഉടമാവകാശി സർക്കാറാണ്. 1965ലെ ഇന്ത്യ^പാക് യുദ്ധത്തിനു ശേഷമാണ് ശത്രുസ്വത്ത് നിയമം കൊണ്ടുവന്നത്. 
 

Tags:    
News Summary - enemy property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.