ന്യൂഡൽഹി: സംയുക്ത സൈനിക മേധാവിസ്ഥാനത്തേക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പുതുക്കി. പുതിയ വിജ്ഞാപന പ്രകാരം സർവിസിലുള്ളതോ വിരമിച്ചതോ ആയ ലെഫ്. ജനറൽ, എയർ മാർഷൽ, വൈസ് അഡ്മിറൽ എന്നിവർക്ക് ഈ പദവിയിലേക്ക് യോഗ്യത ഉണ്ടായിരിക്കും.
കഴിഞ്ഞ ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടതിന് ശേഷം സംയുക്ത സൈനിക മേധാവി പദവി ഒഴിഞ്ഞുകിടക്കുകയാണ്.
പുതിയ മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്യുന്നതിന്റെ ഭാഗമായി എയർ ഫോഴ്സ് ആക്ട്, ആർമി ആക്ട്, നേവി ആക്ട് എന്നിവയിലും ഭേദഗതി വരുത്തി. പുതിയ ഭേദഗതി പ്രകാരം 62 വയസ്സിന് താഴെയുള്ള ലെഫ്. ജനറൽ, എയർ മാർഷൽ, വൈസ് അഡ്മിറൽ എന്നിവർ പദവിയിലേക്ക് യോഗ്യരാണ്.
പരമാവധി 65 വയസ്സുവരെ പദവിയിൽ തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.