Posted On
date_range Updated On
date_range മായാവതിയുടെ വിവാദ പ്രസംഗം; തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ദയൂബന്ദിൽ ബി.എസ്.പി നേതാവ് മായാവതിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് സംസ്ഥാന മുഖ ്യ തെരഞ്ഞെടുപ്പ് ഒാഫിസർ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകി. ഞായറാഴ്ച ബി.എസ്.പി-എസ്.പി സഖ്യത്തിെൻ റ റാലിയിലായിരുന്നു മായാവതിയുടെ പ്രസംഗം. ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിംകൾ ബി.എസ്.പി-എസ്.പി സഖ്യത്തിന് വോട്ടുചെയ്യണമെന്നും കോൺഗ്രസിനെ വോട്ട് വിഭജിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു മായാവതി പ്രസംഗിച്ചത്.
മായാവതി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ സഹറൻപുർ ജില്ല ഭരണകൂടത്തോട് റിപ്പോർട്ട് തേടിയിരുന്നു. ഇൗ റിപ്പോർട്ടാണ് തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.