ഇലക്​ഷൻ കമീഷന്‍റെ കാറും ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: അസമിൽ ബി.​ജെ.പി എം.എൽ.എയുടെ കാറിൽ വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്​ഥയാണ്​ വ്യക്​തമാക്കുന്ന​തെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'ഇ.സിയുടെ കാർ മോശം, ബി.ജെ.പിയുടെ ഉദ്ദേശ്യം മോശം, ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം!' അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച രാ​ത്രിയാണ്​ പാതാർകണ്ടി എം.എൽ.എ കൃഷ്​ണേന്ദു പാലിന്‍റെ വാഹനത്തിൽനിന്ന്​ വോട്ടിങ്​ മെഷീൻ കണ്ടെടുത്തത്​. ജനങ്ങൾ വാഹനം തടയുകയും ഇ.വി.എം കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചു. തുടർന്ന്​ സ്​ഥലത്ത്​ വൻ സംഘർഷാവസ്​ഥ ഉടലെടുത്തിരുന്നു.

കൃഷ്​ണേന്ദു പാലിന്‍റെ ഭാര്യയുടെ പേരിൽ രജിസ്​റ്റർ ചെയ്​തതാണ്​ വാഹനം. തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ കൃഷ്​ണേന്ദു പാൽ ഇത്​ സൂചിപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. സത്യവാങ്​മൂലത്തിൽ AS10B 0022 രജിസ്​ട്രേഷൻ ബൊലേറോ കാറിന്‍റെ വിവരം വെളിപ്പെടുത്തിയിരുന്നു. വാഹനത്തിൽനിന്ന്​ ഇ.വി.എം പിടികൂടിയതോടെ ജില്ല തെരഞ്ഞെടുപ്പ്​ അധികൃതർ സ്​ഥല​ത്തെത്തിയപ്പോൾ പോളിങ്​ ഓഫിസറോ തെരഞ്ഞെട​ുപ്പ്​ കമീഷൻ അധികൃതരോ സ്​ഥലത്തുണ്ടായിരുന്നില്ലെന്ന്​ ഇലക്​ഷൻ കമീഷൻ അധികൃതർ വ്യക്തമാക്കി. ജില്ല തെരഞ്ഞെടുപ്പ്​ ഓഫിസർ അസം മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർക്ക്​ റിപ്പോർട്ട്​ നൽകിയിരുന്നു.

അസം ആസ്​ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ അദാനു​ ഭുയാനാണ്​ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്​. പാതാർകണ്ടിയിൽ സ്​ഥിതിഗതികൾ കടുത്തതാണെന്ന കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

AS 10B 0022 രജിസ്​ട്രേഷൻ നമ്പറിലെ വെളുത്ത ബൊലേറോയിൽ പെട്ടിയിലാക്കിയ ഇ.വി.എം വെച്ചിരിക്കുന്നത്​ വിഡിയോയിൽ കാണാം. ബി​.ജെ.പി എം.എൽ.എ കൃഷ്​ണേന്ദു പാലിന്‍റെ വാഹനമാണിതെന്ന്​ തടിച്ചുകൂടിയ ജനങ്ങൾ പറയുന്നതും വിഡിയോയിൽ​ കേൾക്കാം. സംഭവത്തിൽ നാല്​ ​േപാളിങ്​ ഉദ്യോഗസ്​ഥരെ സസ്​പെൻഡ്​ ചെയ്​തു. വോ​ട്ടെടുപ്പ്​ നടന്ന രാധബാരി മണ്ഡലത്തിലെ 149ാം നമ്പർ ബൂത്തിലാണ്​ റീപോളിങ്​ നടത്തും.

Tags:    
News Summary - Election Commission car and the state of democracy is bad - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.